വിജിലന്‍സിന് നല്‍കിയ പരാതികളില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല വീണ്ടും കത്ത് നല്‍കി

തിരുവനന്തപുരം : ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ട് ഫെയര്‍ കോഡ് എന്ന സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതിലും പമ്പ ത്രിവേണിയില്‍ നിന്നുള്ള മണല്‍ നീക്കം ചെയ്യാനുള്ള കരാര്‍ സ്വകാര്യ കമ്പനികളെ ഏര്‍പ്പെടുത്തിയതിനും എതിരെ താന്‍ നല്‍കിയ പരാതികളില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് വീണ്ടും കത്ത് നല്‍കി.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അടിയന്തരമായി എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണത്തിലുണ്ടാകുന്ന കാലതാമസം തെളിവുകളും രേഖകളും നഷ്ടപ്പെടാനിടയാക്കും. ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ നടപടി എടുക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച പുതിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top