പരാജയ ഭീതി മൂലം ഒളിച്ചോടി; കുമ്മനത്തെ പരിഹസിച്ച് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കുമ്മനം രാജശേഖരനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

പരാജയ ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്നാണ് രമേശ് ചെന്നിത്തല പരിഹസിച്ചത്.

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞതോടെ ബിജെപി നിലപാട് മാറ്റിയെന്നാണ് ചെന്നിത്തലയുടെ പരിഹാസം.

ഇതിനു മുമ്പും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹന്‍കുമാര്‍. സ്ഥാനാര്‍ത്ഥി മോഹന്‍കുമാറാണ് എന്നറിഞ്ഞ ബിജെപിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടമെന്നും യുഡിഎഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.

Top