കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ അഴിമതി; തുറന്നടിച്ച് ചെന്നിത്തല

chennithala

കോട്ടയം: കിഫ്ബിയുടെ മറവില്‍ സംസ്ഥാനത്ത് നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

വൈദ്യുതി കൊണ്ടു വരുന്നതിനു വേണ്ടിയും പ്രസരണത്തിന് വേണ്ടിയും നടപ്പാക്കുന്ന വന്‍കിട ട്രാന്‍ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതി കിഫ്ബി വഴി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.

കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും വന്‍ അഴിമതിയാണ് നടന്നത്. വര്‍ക്ക് ടെന്‍ഡര്‍ ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ല. സര്‍ക്കാരിന് ഇഷ്ടമുള്ള കമ്പനികള്‍ക്കായി ടെന്‍ഡര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ കിഫ്ബിക്ക് വേണ്ടി പുതിയ എന്‍ജിനിയറെ വെയ്ക്കുകയും ചെയ്തു. 60 ശതമാനം അധിക തുകയ്ക്കാണ് കരാര്‍ നല്‍കിയത്. കെഎസ്ഇബി നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയായിരുന്നു സര്‍ക്കാര്‍, ചെന്നിത്തല തുറന്നടിച്ചു.

Top