ചെങ്ങന്നൂരിൽ ബിജെപിയുടെ പിആർഒ ആണ് കോടിയേരി; വിമർശനവുമായി ചെന്നിത്തല

chennithala

തിരുവനന്തപുരം: കോടിയേരിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ചെങ്ങന്നൂരിലെ ബിജെപിയുടെ പിആര്‍ഒ ആണ് കോടിയേരി ബാലകൃഷ്ണനെന്നാണ് അദ്ദേഹം പറയുന്നത്.

നരേന്ദ്രമോദിയെ കുറിച്ച് ഒരു വാക്കു പോലും പിണറായി മിണ്ടിയിട്ടില്ലെന്നും സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ പരസ്യം പെരുമാറ്റചട്ട ലംഘനമാണന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ബിജെപിയുടെ വോട്ടുതേടിയെന്ന ആരോപണവുമായി കോടിയേരി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയെന്നോണമാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.

Top