മസാലബോണ്ട്; മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളിക്കുന്നുവെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: മസാലബോണ്ട് വിഷയത്തില്‍ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയും ധനമന്ത്രിയും ഒളിച്ചുകളി നടത്തുന്നുവെന്നാണ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. വസ്തുതകളില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന നടപടി തെറ്റാണെന്നും മസാല ബോണ്ടുമായി ബന്ധപ്പെട്ടു ജുഡീഷല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും പരിശോധിക്കുന്നതിന് യുഡിഎഫ് ചുമതലപ്പെടുത്തിയ എംഎല്‍എമാരായ എം.കെ. മുനീര്‍, വി.ഡി. സതീശന്‍, അനൂപ് ജേക്കബ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ചെന്നിത്തല മുന്നോട്ട് വെച്ചു.

മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളുടെ പണം എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയില്‍ ഷെയറുള്ള സിഡിപിക്യു കമ്പനിയ്ക്ക് വഴിവിട്ടു നല്‍കുകയാണ്. വന്‍ അഴിമതിയാണ് ഇതുവഴി നടത്തുന്നത്, ചെന്നിത്തല ആരോപിച്ചു.

Top