ഖാദര്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്‌കാരത്തിന് സമാനമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി-ഹൈസ്‌കൂള്‍ ലയനം നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഖാദര്‍ കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്‌കാരത്തിന് സമാനമാണെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ക്കെതിരെ അധ്യാപക സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. പ്രതിഷേധ സൂചകമായി ഈ വര്‍ഷത്തെ സംസ്ഥാന-ജില്ല തല പ്രവേശനോത്സവം പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിക്കും. സ്‌കൂള്‍ തല പ്രവേശനോത്സവങ്ങള്‍ ബഹിഷ്‌കരിക്കില്ല. എന്നാല്‍ വിദ്യഭ്യാസ മന്ത്രിയുടെ എല്ലാ പരിപാടികളും പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ബഹിഷ്‌കരിക്കും ചെന്നിത്തല വ്യക്തമാക്കി.

Top