ഇരട്ടക്കൊലപാതകം; ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റിയത് കേസ് അട്ടിമറിക്കാനെന്ന് ചെന്നിത്തല

chennithala

കാസര്‍ഗോട്: കാസര്‍ഗോട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്പി വി.എം മുഹമ്മദ് റഫീഖിനെ മാറ്റിയ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കേസില്‍ ഉല്‍പ്പെട്ടിട്ടുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കുവാനാണ് ഉദ്യോഗസ്ഥനെ മാറ്റിയിരിക്കുന്നതെന്നാണ് ചെന്നിത്തല പറയുന്നത്. കേസ് അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതു കൊണ്ട് അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള എല്ലാ വഴിയും തേടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‌ലതിനാലാണ് അന്വേഷണത്തില്‍ നിന്നും മാറ്റിയത് എന്ന ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖിന്റെ പ്രസ്താവന ആരും വിശ്വസിക്കില്ല. ആരോഗ്യ കാരണങ്ങള്‍ കാണിച്ച് കേസന്വേഷണത്തില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പറയിപ്പിക്കുകയാണ്, രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top