ramesh chennithala-jacob thomas issue

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പാര്‍ട്ടി നോമിനിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സ്ഥാനമൊഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ജേക്കബ് തോമസ് സര്‍ക്കാരിന് നല്‍കിയ കത്ത് സംബന്ധിച്ച ക്രമപ്രശ്‌നം നിയമസഭയില്‍ ഉന്നയിക്കവെയാണ് ആരോപണം. സര്‍ക്കാര്‍ തുറന്നുവിട്ട തത്ത എ.കെ.ജി സെന്ററില്‍ കറങ്ങുന്നുവെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

രാഷ്ട്രീയ പിന്തുണ ലഭിച്ചയാള്‍ക്ക് എങ്ങനെ നിഷ്പക്ഷനായി പ്രവര്‍ത്തിക്കാനാവും ?വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അദ്ദേഹം നല്‍കിയ കത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയല്ല മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മന്ത്രി എ.കെ ബാലനാണ് ക്രമപ്രശ്‌നത്തിന് മറുപടി നല്‍കിയത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിക്കുന്നതന്നെ് മന്ത്രി ബാലന്‍ പറഞ്ഞു.

Top