വനിതാമതില്‍; സ്ത്രീകളുടെ ക്ഷേമത്തിനുള്ള പണം ചിലവാക്കിയാല്‍ സമാധാനം പറയണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: വനിതകളുടെ ക്ഷേമത്തിനായി നീക്കി വെച്ചിരിക്കുന്ന പണം വനിതാ മതിലിന് വേണ്ടി ചിലവിട്ടാല്‍ സര്‍ക്കാര്‍ പിന്നീട് സമാധാനം പറയേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സാലറി ചലഞ്ച് പോലെ ജീവനക്കാരെ അടക്കം നിര്‍ബന്ധിക്കുന്ന സര്‍ക്കുലറിന് ചീഫ് സെക്രട്ടറി മറുപടി പറയേണ്ടതായി വരുമെന്നും ജീവനക്കാരെ രണ്ട് തട്ടിലാക്കുന്നതിനും വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പരിപാടിയില്‍ ഉള്‍പ്പെടുത്തുവാനുമാണ് നീക്കങ്ങളെന്നും ചെന്നിത്തല മുന്‍പും വ്യക്തമാക്കിയിരുന്നു.

Top