ന്യായീകരിച്ച് ചെന്നിത്തല; തന്റെ സ്റ്റാഫ് ലീഗ് ഓഫീസില്‍ ജോലി ചെയ്യുന്നതില്‍ തെറ്റില്ലെന്ന്

ramesh chennithala

തിരുവനന്തപുരം : എം.വി സിദ്ദിഖ് തന്റെ സ്റ്റാഫില്‍ ജോലി ചെയ്തതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സിദ്ദിഖ് തന്റെ സ്റ്റാഫില്‍ ഉള്‍പ്പെട്ടയാളാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ശമ്പളവും ആനുകൂല്യങ്ങളുമായി സ്റ്റാഫായ എം.വി സിദ്ദിഖ് മാസത്തില്‍ 75000 ലധികം രുപ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ചെന്നിത്തലയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയായത് ഡപ്യൂട്ടേഷനിലൂടെയാണ്.

Top