മരുന്നായി മദ്യം; സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത കോടതിവിധി സ്വാഗതാര്‍ഹം: ചെന്നിത്തല

തിരുവനന്തപുരം: മദ്യപാന ആസക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേചെയ്ത ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹത്തെ പോലും വെല്ലുവിളിക്കുന്നതായിരുന്നു സര്‍ക്കാര്‍ ഉത്തരവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കൊവിഡ് കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ തട്ടിപ്പാണെന്ന് പറഞ്ഞ ചെന്നിത്തല മുന്‍പ് നല്‍കിയിരുന്ന റേഷനില്‍ കവിഞ്ഞൊന്നും എവിടേയും നല്‍കുന്നില്ലെന്നും കുറ്റപ്പെടുത്തി. മാത്രമല്ല പല കടകളിലും ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Top