പ്രളയം സര്‍ക്കാര്‍ സൃഷ്ടി, തെറ്റ് ചൂണ്ടി കാട്ടേണ്ടത് പ്രതിപക്ഷ ധര്‍മ്മം: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പ്രളയം സര്‍ക്കാര്‍ സൃഷ്ടിയെന്ന് വീണ്ടും ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെറ്റുകള്‍ ചൂണ്ടി കാണിക്കേണ്ടത് പ്രതിപക്ഷ ധര്‍മ്മമാണെന്നും വീഴ്ച മറച്ചു വെയ്ക്കുവാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയുധമാക്കിയെന്നും പ്രളയത്തിന്റെ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ കെട്ടി വെയ്ക്കരുതെന്നും വീഴ്ചയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കും സര്‍ക്കാരിനും തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുതോണി ഒഴികെ മറ്റൊരു അണക്കെട്ടും തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും അര്‍ധരാത്രിയില്‍ തലയ്ക്ക് മീതെ വെള്ളം വന്നെന്ന് പറഞ്ഞത് രാജു എബ്രഹാമാണെന്നും ജനങ്ങള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ട് ഓടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

രാത്രി ഒരു മണിക്കാണ് റാന്നിയില്‍ മുന്നറിയിപ്പ് നല്‍കിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലും സര്‍ക്കാരിന് വീഴ്ച പറ്റി. ആളുകളെ ഒഴിപ്പിക്കാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടു. കേന്ദ്ര ജല കമ്മീഷന്റെ നിര്‍ദേശങ്ങളും മുഖവിലയ്‌ക്കെടുത്തില്ല ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top