സംസ്ഥാനം പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; ആരോപണവുമായി ചെന്നിത്തല

chennithala

തിരുവനന്തപുരം: വലിയ ശമ്പളത്തില്‍ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി എം.വേലപ്പന്‍നായരെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനം കടുത്ത പ്രതിസന്ധി നേരിടുന്ന വേളയില്‍ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പിന് വേണ്ടി ലെയ്‌സണ്‍ ഓഫീസറായി വേലപ്പന്‍ നായരെ പ്രതിമാസം 1.10 ലക്ഷം രൂപ ശമ്പളം നല്‍കിയാണ് നിയമിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷത്തു നിന്നും ഉയര്‍ന്നു വരുന്നത്.

Top