ഫസല്‍ വധക്കേസ്; പുനരന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണം നിര്‍ത്തി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടെന്ന മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ നിസാരമല്ലെന്നും ചെന്നിത്തല പറഞ്ഞു.

ഫസല്‍ വധക്കേസില്‍ അന്വേഷണം നടന്നിരുന്നെങ്കില്‍ സി.പി.എമ്മുകാര്‍ പ്രതികളാകുമായിരുന്നു, അതിനാല്‍ അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെടുകയായിരുന്നു, ഇപ്പോള്‍ വരാപ്പുഴ കേസിലെ സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതും ഈ കാരണം കൊണ്ടാണ്. സി.ബി.ഐ അന്വേഷിച്ചാല്‍ സി.പി.എം നേതാക്കള്‍ പ്രതികളാകുമെന്ന ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നത് ചെന്നിത്തല വ്യക്തമാക്കി.

എ.വി.ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല, പൊലീസ് സ്‌റ്റേഷനുകള്‍ ഭരിക്കുന്നത് പൊലീസ് അസോസിയേഷനുകളാണ്, പൊലീസിനെ രാഷ്ട്രീയവത്കരിച്ചതാണ് ഇപ്പോഴത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top