വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ്

chennithala

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ഇരുട്ടടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുജനത്തിന്റെ മേല്‍ ക്രൂരമായ നിരക്ക് വര്‍ധന സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രളയം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വൈദ്യുതി നിരക്ക് വര്‍ധന കൂടി താങ്ങാന്‍ കഴിയില്ലെന്നും നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഇന്നാണ് പുതുക്കിയ വൈദ്യുതി നിരക്ക് റെഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിച്ചത്. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വന്നിട്ടുള്ളത്. ബിപിഎല്‍ പട്ടികയിലുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും , പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 25 പൈസയും 50 മുതല്‍ 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 50 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ അറിയിച്ചു.

Top