പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി

highcourt

കൊച്ചി: പോസ്റ്റല്‍ ബാലറ്റിലെ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. സ്വതന്ത്രാന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം.

അന്വേഷണത്തോട് സഹകരിക്കുന്നതിനും ആവശ്യമായ രേഖകള്‍ കൈമാറുവാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പോസ്റ്റല്‍ ബാലറ്റിനൊപ്പമുളള ഡിക്ലറേഷന്‍ അന്വേഷണസംഘത്തിന് കൈമാറണോ എന്ന കാര്യത്തില്‍ പിന്നീട് ഹൈക്കോടതി വാദം കേള്‍ക്കുന്നതാണ്. മൂന്നാഴ്ചക്കു ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

Top