ramesh chennithala-death threat

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി സന്ദേശം. ചന്ദ്രബേസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസ്സാമിനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ താങ്കളെയോ അല്ലെങ്കില്‍ കുടുംബത്തില്‍ ഒരാളെയോ വധിക്കുമെന്നാണ് ഭീഷണി സന്ദേശം.

ഇത് സംബന്ധിച്ച് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിദേശത്ത് നിന്നും രണ്ട് ദിവസമായി തനിക്ക് ഭീഷണി ഫോണ്‍ കോളുകളുകള്‍ വരുന്നതായും ഇതിന് പിന്നാലെ ഭീഷണി സന്ദേശം ലഭിച്ചതായും ചെന്നിത്തല പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 11.22ഓടെയാണ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലേക്ക് സന്ദേശം വന്നത്. ഡോണ്‍ രവി പൂജാരി എന്ന പേര് വെച്ചിട്ടുള്ള സന്ദേശത്തിന്റെ പൂര്‍ണരൂപവും ചെന്നിത്തല മുഖ്യമന്ത്രിക്കുള്ള പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Top