ബിജെപിയെയും സിപിഐഎമ്മിനെയും വിമർശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം : കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ജയിലിൽ അടക്കാൻ ശ്രമിച്ചതിലൂടെ സർക്കാരിൻ്റെയും സിപിഐഎമ്മിൻ്റെയും ഒത്തുകളി വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമാധാനപരമായി സമരം ചെയ്ത പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ പോലും കസ്റ്റഡിയിൽ എടുത്ത വിചിത്രമായ നടപടിയാണ് പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. കർഷക സമരത്തിൻ്റെ പേരിൽ മുതലക്കണ്ണീർ പൊഴിക്കുന്ന സർക്കാരിൻ്റെയും സിപിഐഎമ്മിന്റെയും ഇരട്ട മുഖമാണു പുറത്ത് വന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Top