മുന്നണി ആവശ്യമുന്നയിച്ച് സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്‍ഗ്രസ് അല്ലെന്ന് ചെന്നിത്തല

ramesh chennithala

ന്യൂഡല്‍ഹി: ബംഗാളില്‍ മുന്നണി ആവശ്യമുന്നയിച്ച് സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്‍ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎം, ബംഗാളില്‍ നോമിനേഷന്‍ കൊടുക്കാന്‍ പോലും സാധിക്കാത്ത പാര്‍ട്ടിയായി മാറി കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ യുഡിഎഫിന്റെ സീറ്റ് കുറയ്ക്കുവാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും കേരള ജനത മോദിയെ പുറത്താക്കുവാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ബിജെപിയുമായി ചേര്‍ന്ന് കേരളത്തില്‍ സിപിഎം പഞ്ചായത്തുകളും നഗരസഭകളും ഭരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരിടത്തുപോലും ബിജെപിയുമായി ചേര്‍ന്നു പഞ്ചായത്തുകളോ നഗരസഭകളോ ഭരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top