സിപിഐയുടെ നിലപാട് ജനപക്ഷത്ത് ;സിപിഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സിപിഐയുടെ നിലപാട് ജനപക്ഷത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎമ്മിനെ തിരുത്താനാണ് സിപിഐ ശ്രമിക്കുന്നത്. സിപിഐ യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും ചെന്നിത്തല പറഞ്ഞു.

എം എം മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമാണ്. പാര്‍ട്ടി നടപടി എടുത്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരുടെ സമരപന്തല്‍ ആക്രമിച്ച സിപിഎം നിലപാട് കാടത്തമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top