പി.കെ ശശിയ്‌ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണ പരാതിയില്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി കമ്മീഷനെ വച്ച് സിപിഐഎം നടത്തിയ അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞെന്നും അതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കണമെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചുള്ള പരാതിയില്‍ പാര്‍ട്ടിയല്ല അന്വേഷണം നടത്തി ശിക്ഷ വിധിക്കേണ്ടതെന്നും അതു ചെയ്യേണ്ടതു പൊലീസും കോടതിയുമാണെന്നും പാര്‍ട്ടിയുടെ അന്വേഷണവും ശിക്ഷയും കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

Top