കൊറോണ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുറക്കണം: ചെന്നിത്തല

തിരുവനന്തപുരം: സാലറി ചലഞ്ചുമായി പ്രതിപക്ഷം സഹകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സാലറി ചലഞ്ച് നിര്‍ബന്ധമായി നടപ്പാക്കാതെ സര്‍വീസ് സംഘടനകളുടെ നിര്‍ദേശം ഉള്‍ക്കൊണ്ടുവേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍, പൊലീസ്, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവരെ സാലറി ചലഞ്ചില്‍ നിന്നൊഴിവാക്കണമെന്നും കൂടാതെ കുറഞ്ഞ വരുമാനമുള്ള താഴെ തട്ടിലുള്ള ജീവനക്കാര്‍, താത്കാലിക ജീവനക്കാര്‍,കരാര്‍ ജീവനക്കാര്‍ എന്നിവരെയും ഇതില്‍ നിന്നൊഴിവാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയദുരിതാശ്വാസത്തില്‍ തട്ടിപ്പ് നടന്നതുപോലെകൊറോണ ദുരിതാശ്വാസത്തില്‍ അതുണ്ടാവരുതെന്നും ചെന്നിത്തല പറഞ്ഞു. കൊറോണ കാലത്തെ സാലറി ചലഞ്ചിനായി പ്രത്യേക അക്കൗണ്ട് വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top