സിഒടി നസീറിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; സിപിഎമ്മിനെതിരെ രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം : വടകര നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം സി ഒ ടി നസീറിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സിപിഎം തിരുമാനിച്ചിട്ടില്ല എന്നതിന് തെളിവാണ് ആക്രമണമെന്ന് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സിപിഎമ്മിനെ ഇപ്പോഴും നയിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സിഒടി നസീറിന് ഇന്ന് വൈകുന്നേരമാണ് വെട്ടേറ്റത്. വൈകുന്നേരം എട്ട് മണിയോടെ തലശ്ശേരി കയ്യത്ത് റോഡില്‍ വച്ചായിരുന്നു സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ട ശേഷം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീറിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Top