അബ്ദുല്‍ റസാഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന് ആദരാഞ്ജലികള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഭാഷയില്‍ സംസാരിച്ചുകൊണ്ടാണ് വെറുപ്പിന്റെ രാഷ്ട്രീയത്തെ അദ്ദേഹം പരാജയപ്പെടുത്തിയത്. മതേതരകേരളം എന്നും നന്ദിപൂര്‍വം ഓര്‍ക്കുന്ന പേരായി അബ്ദുല്‍ റസാഖിനെ കാലം അടയാളപ്പെടുത്തുമെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 5 മണിക്കാണ് അദ്ദേഹം മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2011 മുതല്‍ മഞ്ചേശ്വരം എംഎല്‍എയാണ്. മുസ്ലീം ലീഗ് ദേശീയ എക്‌സികൂട്ടിവ് അംഗമാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ സുരേന്ദ്രനെ 89 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്.

Top