അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍ നിന്ന് സിപിഎം മാറില്ല; ആഞ്ഞടിച്ച് ചെന്നിത്തല

chennithala

തിരുവനന്തപുരം: സി.ഒ.ടി. നസീറിനെ ആക്രമിച്ച കേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയ്‌ക്കെതിരായ മൊഴി പൊലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍ നിന്ന് സിപിഎം മാറില്ലെന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത് അത് തന്നെയാണെന്നും ചെന്നിത്തല പറഞ്ഞു.

സിഒടി നസീറിനെതിരെ ഉണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കേസില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം എഎന്‍ ഷംസീറിനെതിരെ സിഒടി നസീര്‍ നടത്തുന്ന ആരോപണങ്ങള്‍ പ്രതിപക്ഷം പലതവണ ഓര്‍മ്മിപ്പിച്ചെങ്കിലും മുഖ്യമന്ത്രി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

Top