ചെങ്ങന്നൂരില്‍ മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിജയമെന്ന് ചെന്നിത്തല

Ramesh Chennithala

ചെങ്ങന്നൂര്‍: മികച്ച പോളിംഗ് സൂചിപ്പിക്കുന്നത് യു.ഡി.എഫിന്റെ വിജയം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവിധിയാകും ഉണ്ടാവുന്നതെന്നും, യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിനെതിരായി വോട്ട് ചെയ്യാന്‍ അവസരം പലപ്പോഴും ലഭിക്കാറില്ല, എന്നാല്‍, ലഭിച്ച അവസരം ഫലപ്രദമായി വിനിയോഗിച്ചു, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top