കേരളത്തില്‍ മൈക്രോ ബ്രൂവറികള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം: പുതിയ വിവാദവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കേരളത്തിൽ മൈക്രോ ബ്രൂവറികൾ തുടങ്ങുവാൻ സർക്കാർ പദ്ധതിയിട്ടിരുന്നുവെന്നാണ് ചെന്നിത്തലയുടെ പുതിയ ആരോപണം.

ബ്രൂവറി, ഡിസ്റ്റിലറി വിവാദമുണ്ടായതിനാൽ അവ നടപ്പായില്ലെന്നും ഇതിനായി എക്‌സൈസ് കമ്മീഷണർ ബാഗ്ലൂരിൽ പോയി റിപ്പോർട്ട് തയ്യാറാക്കിയെന്നും ഈ റിപ്പോർട്ട് പുറത്തു വിടാൻ എക്‌സൈസ് മന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വിവാദമായി മാറിയ ബ്രൂവറി, ഡിസ്റ്റിലറികള്‍ക്കുള്ള അനുമതി റദ്ദാക്കിയെന്നും കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും അനുമതിയുണ്ടാവുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനുമതി നല്‍കിയതില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും വിവാദം ഒഴിവാക്കാന്‍ വേണ്ടിയാണ് അനുമതി റദ്ദാക്കുന്നതെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

Top