ബ്രൂവറി വിഷയം; എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: എക്‌സൈസിനെതിരെ വീണ്ടും ചെന്നിത്തല രംഗത്ത്. എക്‌സൈസ് ഉദ്യോഗസ്ഥരെ മറി കടന്നാണ് ശ്രീചക്ര ഡിസ്റ്റിലറിയ്ക്ക് അനുമതി നല്‍കിയതെന്നും നയം മറി കടന്നിട്ടുണ്ടെങ്കില്‍ എക്‌സൈസ് മന്ത്രി രാജി വെയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതി നടത്താന്‍ തീരുമാനം വൈകിപ്പിച്ചെന്നും ഡീല്‍ ഉറപ്പിച്ചപ്പോള്‍ ലൈസന്‍സ് നല്‍കിയെന്നും അഴിമതി മൂടി വെയ്ക്കുവാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പാഴ്‌വേലയെന്നും ചെന്നിത്തല വ്യക്തമാക്കി.

ബ്രൂവറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ദിവസം മൂന്നു ലക്ഷം ലിറ്റര്‍ ജലമാണ് ആവശ്യമായി വരുന്നതെന്നും മഴക്കാലത്തു പോലും ടാങ്കറില്‍ വെള്ളം എത്തിക്കുന്ന പ്രദേശത്ത് ബ്രൂവറി സ്ഥാപിച്ചാല്‍ ജലക്ഷാമം രൂക്ഷമാകുമെന്നും തൊഴില്‍ അവസരം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

ബ്രൂവറികളില്‍ 50 തൊഴിലാളികള്‍വരെ മാത്രമാണ് ഉണ്ടാവുക. ഇവര്‍ പലപ്പോഴും ദിവസ വേതനക്കാരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Top