താന്‍ സംഘിയാണെന്ന് പറയുന്നത് കമ്മികള്‍; മറുപടിയുമായി ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ബിജെപി അനുഭാവിയായി തന്നെ ചിത്രീകരിക്കുന്നവര്‍ക്കുള്ള മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

താന്‍ സംഘിയാണെന്ന് പറയുന്നത് കമ്മികള്‍ ആണെന്നും ആര്‍എസ്എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫിലെ ഘടക കക്ഷികള്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. സീറ്റ് വിഭജനം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനം എടുക്കും. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകം. ഫെബ്രുവരി 25ഓടെ സ്ഥാനാര്‍ഥി ലിസ്റ്റ് നല്‍കണം എന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ കെപിസിസി അധ്യക്ഷന്റെ യാത്ര നടക്കുന്നതിനാല്‍ മാര്‍ച്ച് ആദ്യ വാരത്തോടെ പട്ടിക നല്‍കാനാണ് സാധ്യത, ചെന്നിത്തല വ്യക്തമാക്കി.

Top