ശബരിമല വിഷയം; വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശ്വാസികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കുമെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നതിനോട് യോജിപ്പില്ലെന്നും ബിജെപിയുടേത് അവസരവാദമാണെന്നും കേസില്‍ ഒരിക്കല്‍ പോലും ഭാഗമായില്ലെന്നും ശബരിമല പ്രതിസന്ധിക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയെ പോലെ ഹര്‍ത്താലിനോ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്ന സമരങ്ങള്‍ക്കോ ഇല്ലെന്നും റിവ്യൂ ഹര്‍ജി നല്‍കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും റിവ്യു ഹര്‍ജി തള്ളിയാല്‍ കേന്ദ്രം നിയമനിര്‍മ്മാണം നടത്തണമെന്നും ചെന്നിത്തല വ്യക്തമാക്കി. ബ്രൂവറി വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top