Ramesh Chennithala as opposition leader

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ നിയമസഭാ പ്രതിപക്ഷ നേതാവാക്കാന്‍ യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് പതിവ് രീതി. എന്നാല്‍ ഉമ്മന്‍ചാണ്ടി എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ചെന്നിത്തലയെ തീരുമാനിച്ചത്.

ഇക്കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സമവായത്തിലെത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് നിയമസഭാ അംഗങ്ങളുടെ ആദ്യയോഗം ഞായറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരും.

ഈ യോഗത്തില്‍ വച്ച് പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡിനെ പ്രതിനിധീകരിച്ച് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, എഐസിസി ജനറല്‍ സെക്രട്ടറി മുകള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബറിയ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.

Top