Ramesh Chennithala against VS Achuthanandan

ramesh-chennithala

കോഴിക്കോട്: അധികാരക്കൊതി മൂത്ത് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സ്വന്തം നിലപാടുകളെല്ലാം വിഴുങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ഒന്നും പറയാനില്ല, ടിപി വധവുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ മാറ്റമുണ്ടോ എന്നു പറയുന്നില്ല, പി.ജയരാജനെയും കാരായിമാരെയും പാര്‍ട്ടി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇപ്പോള്‍ പറയുന്നത് യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ച് മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

അങ്ങനെ പറയുന്ന വിഎസിനെതിരെ വിജിലന്‍സ് അന്വേഷണമില്ലേ? വിഎസ്സിന്റെ മകനെതിരെ വിജിലന്‍സ് അന്വേഷണമില്ലേ? എളമര കരീമിനെതിരെ ഇല്ലേ? യുഡിഎഫ് മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചു പറയുന്ന വിഎസ് സ്വന്തം കേസുകളെക്കുറിച്ചു കൂടി പറയണം.

അഴിമതിക്കെതിരെ സംസാരിക്കുന്ന വിഎസ് സ്വന്തം പാര്‍ട്ടിയിലെ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ലെന്നും രമേശ് പറഞ്ഞു.

Top