അന്തസുണ്ടെങ്കില്‍ രാജിവച്ച് വീട്ടില്‍പോകണമെന്ന്‌ തോമസ് ചാണ്ടിയോട് ചെന്നിത്തല

remesh chennithala

കൊച്ചി: ഭൂമി കയ്യേറ്റ ആരോപിതനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വെല്ലുവിളി കുറ്റവാളിയുടെ ജല്‍പ്പനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തോമസ് ചാണ്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് താന്‍ സ്ഥലം സന്ദര്‍ശിച്ചതാണെന്നും, ജയിലില്‍ പോകേണ്ടിവരുമെന്ന വേവലാതി കാരണം തോമസ് ചാണ്ടി ഇത് മറന്നുവെന്നും ചെന്നിത്തല പരിഹസിച്ചു.

അന്തസുണ്ടെങ്കില്‍ മന്ത്രി രാജിവച്ച് വീട്ടില്‍പോകണമെന്നും, ഭൂമി കയ്യേറിയ തോമസ് ചാണ്ടിക്കൊപ്പം വേദി പങ്കിട്ട കാനത്തിനോട് സഹതാപമാണെന്നും ചെന്നിത്തല പറഞ്ഞു.

Top