സ്പീക്കര്‍ക്കെതിരായ മൊഴി; നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചെന്നിത്തല

പത്തനംതിട്ട: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ കള്ളനും പൊലീസും കളി നടക്കുകയാണ്. ഇഡിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് അന്വേഷണമോ തുടര്‍ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

 

Top