കോളെജ് വനിതാ പ്രിന്‍സിപ്പാളിനെതിരായി എസ്‌എഫ്‌ഐ നടത്തിയ വ്യക്തിഹത്യ നിന്ദ്യം: രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: കാസര്‍ഗോഡ് കാഞ്ഞങ്ങാട് നെഹ്റു കോളെജിലെ പ്രിന്‍സിപ്പാളായിരുന്ന പിവി പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചും വിരമിച്ച ദിവസം പടക്കം പൊട്ടിച്ചും അപമാനിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ പെരുമാറ്റം അങ്ങേയറ്റം നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വനിതാ പ്രിന്‍സിപ്പാള്‍മാര്‍ക്കെതിരായി എസ്എഫ്ഐ തുടരുന്ന വ്യക്തിഹത്യയുടെ ഏറ്റവും ഒടുവിലെ ഇരയാണ് പ്രൊഫസര്‍ പുഷ്പജ. എറണാകുളം മഹാരാജാസില്‍ കസേര കത്തിച്ചും പാലക്കാട് വിക്ടോറിയ കോളെജില്‍ കുഴിമാടം ഒരുക്കുകയും ചെയ്തപ്പോള്‍ ഇന്‍സ്റ്റലേഷന്‍ ആണെന്ന് പറഞ്ഞു ന്യായീകരിക്കുകയാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

അധ്യാപകരെ വ്യക്തിഹത്യ ചെയ്യുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുന്നതായും് ചെന്നിത്തല പറഞ്ഞു. ഇത്തരം ഗിരുനിന്ദ നടത്തുന്ന വിദ്യാര്‍ത്ഥി നേതാക്കളെ തെറ്റ് തിരുത്തി ശരിയായ മാര്‍ഗത്തില്‍ നയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകണം. ഇഷ്ടമല്ലാത്ത അധ്യാപകരെ ക്രൂശിക്കുന്ന ഫാസിസം അംഗീകരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top