സജി ചെറിയാന്‍ മന്ത്രിയോ അതോ, സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥനോ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ മന്ത്രി സജി ചെറിയനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സജി ചെറിയാന്‍ മന്ത്രിയോ അതോ, സില്‍വര്‍ ലൈന്‍ ഉദ്യോഗസ്ഥനോ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കൊഴുവല്ലൂരില്‍ യുഡിഎഫ് പിഴുത കല്ലുകള്‍ മന്ത്രി വീണ്ടും സ്ഥാപിച്ചത് നീതിനിഷേധമാണ്. മന്ത്രിമാര്‍ ഇത്തരം നടപടികളില്‍ നിന്നും പിന്മാറണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനവികാരം മാനിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പിഴുതെറിഞ്ഞ സര്‍വേ കല്ലുകള്‍ മന്ത്രി ഇടപെട്ട് പുനസ്ഥാപിച്ചു. ഇന്നലെ ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ സില്‍വര്‍ ലൈന്‍ അനുകൂല പ്രചരണത്തിന് വീട് കയറി മന്ത്രി സജി ചെറിയാന്‍. പ്രതിഷേധം കനത്ത പ്രദേശങ്ങളിലാണ് മന്ത്രി നേരിട്ടെത്തിയത്.

Top