സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനം; മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല: ചെന്നിത്തല

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല.

മന്ത്രി റോഷി അഗസ്റ്റിന് ഉത്തരവാദിത്തമുണ്ട്. ഗുരുതരമായിട്ടുള്ള തെറ്റാണ് പ്രതി ചെയ്‌തിട്ടുള്ളത്‌. പ്രതിയെ പുറത്താക്കിയത് കൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട് എന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Top