ശിവശങ്കര്‍ രോഗലക്ഷണം മാത്രം, യഥാര്‍ഥ രോഗം മുഖ്യമന്ത്രിയ്ക്കാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും യഥാര്‍ത്ഥ രോഗം മുഖ്യമന്ത്രിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ ഇനി അര്‍ഹത ഇല്ലെന്നും അഴിമതിക്കാരന്‍ മുഖ്യമന്ത്രിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. നാണം കെടാതെ ഇനി എങ്കിലും മുഖ്യമന്ത്രി രാജിവയ്ക്കണം. അന്വേഷണ സംഘം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ ആരോപണങ്ങള്‍ സത്യമെന്നും വസ്തുതയെന്നും തെളിഞ്ഞു. ജനാധിപത്യ കേരളത്തില്‍ ഇതുപോലെ അപമാനിതനായ മുഖ്യമന്ത്രി വേറെ ഇല്ലെന്നും ഇനിയും അപമാനിതനകാതെ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെ എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top