ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല

chennithala

കോഴിക്കോട്: സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന് ഉത്തരം നല്‍കണം.

സംസ്ഥാനത്തെ നിരന്തരമുള്ള കൊലപാതകങ്ങളില്‍ പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നില്‍ക്കുകയാണ്. ഏത് പാര്‍ട്ടിക്കാര്‍ കുറ്റം ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാനാണ് പോലീസ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സമാധാനം ജീവതം ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം ഇത്തരം സംഭവങ്ങളില്‍ കടുത്ത പ്രതിഷേധത്തിലാണ്. കേരളം ഭരിക്കുന്ന പാര്‍ട്ടി അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top