ramesh chennithala against pinaray vijayan

chennithala

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കാര്യത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 സ്വാതന്ത്ര സമര സേനാനികളുടെ സ്മരണയ്ക്കായി രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് പരാമര്‍ശമില്ലാത്തത് അത്യന്തം ആശ്ചര്യമുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയെ ഒഴിവാക്കുന്ന കാര്യത്തില്‍ മോദിക്ക് പുറമേ, പിണറായി സര്‍ക്കാരും മുന്നോട്ടു വന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തെറ്റു തിരുത്തണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയും വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സാംസ്‌കാരിക കേരളം ആദരിക്കുന്ന എം.ടിക്കു നേരെ നടത്തിയ വിമര്‍ശനങ്ങളില്‍ ബി.ജെ.പി മാപ്പ് ചോദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.ടിക്കു നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണങ്ങളെ അപലപിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

Top