പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ല; അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ല

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുതെന്നും ഔചിത്യത്തോടെ പെരുമാറണമെന്നും പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാന്‍ പാടില്ലെന്ന നിലപാട് ശരിയല്ലെന്നുമാണ് രമേശ് ചെന്നിത്തല ആരോപിച്ചത്.

കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ചരിത്രകോണ്‍ഗ്രസില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇര്‍ഫാന്‍ ഹബീബിനെപ്പോലെ പ്രായമായ ആള്‍ ഗവര്‍ണറെ എന്തുചെയ്യാനാണ്. അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുന്നത് ശരിയല്ല. കണ്ണൂരിലെ പൊലീസ് നടപടി ശരിയായില്ലെന്നും പിണറായി അമിത് ഷായെപ്പോലെ ആകരുതെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.

Top