തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അഴിമതിയെന്ന്

ramesh-chennithala

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തോമസ് ചാണ്ടിയെ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

ബന്ധുനിയമന വിവാദത്തില്‍ പെട്ട് വിവാദത്തിലായ ഇ പി ജയരാജനെ മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കാന്‍ കാണിച്ച തിടുക്കം തോമസ് ചാണ്ടിയുടെ കാര്യത്തില്‍ കാണിക്കാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Top