നവോത്ഥാനത്തെ രാഷ്ട്രീയ ലക്ഷ്യമാക്കുന്നവർ ഗുരുവിനെ മനസിലാക്കാത്തവരാണെന്ന് ചെന്നിത്തല

തിരുവനന്തപുരം : നവോത്ഥാനത്തെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമാക്കി പരിമിതപ്പെടുത്തുന്നവര്‍ ശ്രീനാരായണ ഗുരുവിനെ മനസിലാക്കാത്തവരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുവിന്റെ വിളംബരം മതേതരത്വത്തിന്റെ അടിസ്ഥാന ശിലയായി എക്കാലവും നിലനില്‍ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ദാര്‍ശനിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി മുന്‍ കയ്യെടുത്ത് രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് ചില സംഘടനകള്‍ പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തില്‍ അമ്പതിലധികം സമുദായ സംഘടനകളാണ് സമിതി വിടാന്‍ തീരുമാനിച്ചത്.സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിന്ദു പാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള സമുദായ സംഘടനകള്‍ സമിതി വിടുമെന്ന് പ്രഖ്യാപിച്ചിരുന്നത്.

Top