കോഴിക്കോട്: രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയെന്ന ആരോപണവുമായി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് ഉരുള്‍പ്പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വൈകിയെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ഇക്കാര്യത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യം സംബന്ധിച്ച് ചീഫ് സെക്രട്ടറിയെ അദ്ദേഹം അതൃപ്തി അറിയിച്ചിട്ടുണ്ട്.