കോഹ്‌ലി അധികനാള്‍ ക്യാപ്ടന്‍ സ്ഥാനത്ത് കാണുമെന്ന് ഉറപ്പില്ലെന്ന് ഗ്രെയിം സ്മിത്ത്

GRAME-SMITH-AND-KOHLI

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിക്കെതിരെ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. ഇന്ത്യന്‍ ക്യാപ്ടന്‍ സ്ഥാനത്തേക്ക് കോഹ്‌ലിയെ ദീര്‍ഘനാളത്തേക്ക് കാണുമെന്ന് ഉറപ്പില്ലെന്നാണ് സ്മിത്തിന്റെ പരാമര്‍ശം. കോഹ്‌ലി സ്വന്തം കാര്യം മാത്രം നോക്കാതെ സഹകളിക്കാരുടെ കാര്യവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലി, നിങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കും. നിങ്ങള്‍ ആ തീവ്രതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ടീമിലെ സഹകളിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് സ്മിത്ത് ആരോപിക്കുന്നു.

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ എതിര്‍ ശബ്ദം ഉയരുന്നില്ലെന്നും അത്തരത്തിലൊരാള്‍ ടീമില്‍ ഉണ്ടാകണമെന്നും സ്മിത്ത് പറഞ്ഞു. തന്റെ ആശയങ്ങളെ വെല്ലുവിളിക്കാന്‍ കോഹ്‌ലിക്ക് ഒരാളെ ആവശ്യമുണ്ട്, അയാള്‍ക്കെ കോഹ്‌ലിയെ ഉയര്‍ത്താകൂ എന്നും സ്മിത്ത് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റ് നാളെ ജോഹന്നാസ്ബര്‍ഗില്‍ തുടങ്ങാനിരിക്കെയാണ് സ്മിത്തിന്റെ ആരോപണം.

Top