ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നു രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പരസ്യം നല്‍കില്ലെന്നു പതഞ്ജലി ഗ്രൂപ്പ്. വിദേശികളുടെ കളിയാണ് ക്രിക്കറ്റെന്നും ഇന്ത്യന്‍ കായിക ഇനങ്ങളായ ഗുസ്തി, കബഡി തുടങ്ങിയ കളികള്‍ക്കാണ് തങ്ങള്‍ പിന്തുണ നല്‍കുന്നതെന്നും ആ മേഖലകളില്‍ നിക്ഷേപം നടത്തുമെന്നും പതഞ്ജലി ചീഫ് എക്‌സിക്യൂട്ടീവ് ആചാര്യ ബാലകൃഷ്ണ പറഞ്ഞു.

ഐപിഎല്‍ കായികമേഖലയെ ഉപഭോക്തൃവല്‍ക്കരിക്കുകയാണ്. മാത്രമല്ല, ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് ഇതു സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top