ഇന്ധന വില വര്‍ദ്ധന തന്നെ ബാധിക്കില്ലന്ന പ്രസ്താവന ; രാംദാസ് അത്താവാലെ മാപ്പ് പറഞ്ഞു

ramdas-athewale

ന്യൂഡല്‍ഹി: ദിനംപ്രതിയുള്ള ഇന്ധന വില വര്‍ദ്ധന തന്നെ ബാധിക്കില്ലെന്നു പറഞ്ഞ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ മാപ്പ് പറഞ്ഞു. ആരെയും അപമാനിക്കാനല്ല താന്‍ ഇതു പറഞ്ഞതെന്നും ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും അത്താവാലെ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇന്ധനവില തന്നെ ബാധിക്കുന്നില്ലെന്നു പറഞ്ഞത്. സര്‍ക്കാര്‍ വാഹനം നല്‍കുന്നതുകൊണ്ട് ഇന്ധന വില ബാധിക്കുന്നില്ലെന്നായിരുന്നു ഉദ്ദേശിച്ചത്. ജനങ്ങള്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. തീര്‍ച്ചയായും ഇന്ധന വില കുറയ്ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേന്ദ്രമന്ത്രി പദവി നഷ്ടപ്പെട്ടാല്‍ മാത്രമേ ഇന്ധനവില വര്‍ദ്ധന തന്നെ ബാധിക്കൂ എന്നും ജയ്പൂരില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാംദാസ് പറഞ്ഞിരുന്നു.

Top