രാംചരണ്‍ ചിത്രം ‘വിനയ വിധേയ രാമ’യിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു

രാംചരണ്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വിനയ വിധേയ രാമ’. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ‘താന്താനെ താന്താനെ’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

ബോയപ്പെട്ടി ശ്രീനു ആണ് ചിത്രത്തിന്റെ സംവിധായകന്‍. സിനിമയ്ക്കായ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലനായ് എത്തുന്നത്.

Top