ഛത്തീസ്ഗഡ് പ്രഥമ ധനകാര്യമന്ത്രി രാമചന്ദ്ര സിംഗ് ഡിയോ അന്തരിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡ് പ്രഥമ ധനകാര്യമന്ത്രി രാമചന്ദ്ര സിംഗ് ഡിയോ(88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു അദ്ദേഹം. രാമകൃഷ്ണ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

ഛത്തീസ്ഗഡ് വിഭജനത്തിനു മുന്‍പ് രാമചന്ദ്ര സിംഗ് മധ്യപ്രദേശില്‍ ജലവിഭവവകുപ്പ് മന്ത്രിയായിരുന്നു. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായിരുന്ന അജിത് ജോഗിയാണ് രാമചന്ദ്രനെ ധനമന്ത്രിയായി തെരഞ്ഞെടുത്തത്. കോരിയ ജില്ലയിലെ ബായികുന്ന്പുരിലാണ് രാമചന്ദ്ര സിംഗ് ജനിച്ചത്.

Top