ആക്ഷൻ ചിത്രം റാംബോ അഞ്ചാം ഭാഗത്തിന്റെ പുതിയ ട്രെയിലർ കാണാം

ക്ഷൻ ചിത്രം റാംബോയുടെ അഞ്ചാം ഭാഗത്തിന്റെ പുതിയ ട്രെയിലർ എത്തി. റാംബോ: ലാസ്റ്റ് ബ്ലഡ് എന്നാണ് ചിത്രത്തിന്റെ പേര്.സിൽവസ്റ്റർ സ്റ്റാലൻ തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഡ്രിയൻ ഗ്രൺബെർഗ്.

മെക്‌സിക്കൻ മയക്കുമരുന്നു മാഫിയ സംഘമാണ് ഇത്തവണ റാംബോയുടെ എതിരാളികൾ. തന്റെ അടുത്ത സുഹൃത്തിന്റെ മകളെ മയക്കുമരുന്ന് മാഫിയയിൽ നിന്നും സംരക്ഷിക്കുകയാണ് റാംബോയുടെ ദൗത്യം.

സ്റ്റാലന് 36 വയസ്സുള്ളപ്പോഴാണ് റാംബോ സീരിസിലെ ആദ്യ ചിത്രം ഫസ്റ്റ് ബ്ലഡ് റിലീസ് ചെയ്യുന്നത്. അഞ്ചാം ഭാഗത്തിലൂടെ ഈ ഇതിഹാസ കഥാപാത്രം വെള്ളിത്തിരയിൽ പൂർത്തീകരിക്കുമ്പോൾ സ്റ്റാലന് പ്രായം 72.

Top